New Update
തിരുവനന്തപുരം: അറബിക്കടലിലെ ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്രമാകും. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റ് കറാച്ചി തീരത്തേക്കോ, ഒമാൻ തീരത്തേക്കോ നീങ്ങാൻ സാധ്യത.
Advertisment
/sathyam/media/post_attachments/JzjvTG1QXuj1agtUz34s.jpg)
മറ്റന്നാളോടെ ഇത് അതിതീവ്രചുഴലിക്കാറ്റായി മാറിയേക്കും. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കിട്ടും. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇന്ന് യെല്ലോ അലർട്ടാണ്.
മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളാ തീരത്തെ തുറമുഖങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us