അഞ്ച് വർഷമായി, പാവം കുട്ടി,  വല്ല്യചന്ദനാദി ഓർമ്മക്കുറവിന് ബെസ്റ്റാ; പ്രിയ വാര്യര്‍ക്കെതിരെ  ഒമര്‍ ലുലു

author-image
neenu thodupuzha
New Update

കൊച്ചി: നടി പ്രിയ വാര്യര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വാര്യരുടെ ആദ്യ ചിത്രം ഒരു അഡാര്‍ ലൗവ് ചിത്രത്തിന്‍റെ സംവിധായകനായ ഒമര്‍ ലുലു. ഒരു അഡാര്‍ ലൗവ് സിനിമയിലെ സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ  പ്രശസ്തിയായത്. തുടര്‍ന്ന് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വൈറലുമായിരുന്നു.

Advertisment

publive-image

അടുത്തിടെ പേര്‍ളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ തന്‍റെ ലൈവ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടി മംമ്ത മോഹന്‍ദാസിനൊപ്പം പ്രിയ അഭിമുഖം നല്‍കിയിരുന്നു. ഒരു അഡാര്‍ ലൌവിലെ വൈറലായ രംഗത്തിന്‍റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മ്മയുണ്ടോ എന്ന് പേര്‍ളി ചോദിച്ചു.

അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ. അന്നത് താന്‍  സ്വന്തമായി ചെയ്തതാണെന്നും സംവിധായകന്‍റെ നിര്‍‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു. വൈറലാകാന്‍ സ്വന്തം കൈയ്യില്‍ നിന്നും ഇതിട്ടാല്‍ മതിയെന്ന് പേര്‍ളിയും പറയുന്നുണ്ട്.

publive-image

എന്നാല്‍,  വീഡിയോ വൈറലായതോടെയാണ് ഒമര്‍ ലുലു രംഗത്ത് എത്തിയത്. പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആദ്യം. എന്നാല്‍,  രണ്ടാം ക്ലിപ്പ് അഞ്ച് വര്‍ഷം മുമ്പ് വൈറലായ രംഗം ഒമര്‍ലുലുവിന്‍റെ നിര്‍ദേശത്തില്‍ ചെയ്തതാണെന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്നതാണ്. ആ ടിവി ഷോയില്‍ ഒമറും പ്രിയയ്ക്കൊപ്പമുണ്ട്.

"അഞ്ച് വർഷമായി പാവം കുട്ടി മറന്നതാവും വല്ല്യചന്ദനാദി ഓർമ്മകുറവിന് ബെസ്റ്റാ" എന്ന ക്യാപ്ഷനും ഒമര്‍ നല്‍‍കിയിട്ടുണ്ട്. ഇതിന് പുറമേ വല്ല്യചന്ദനാദി എണ്ണയുടെ കുപ്പിയും ഒമര്‍ മറ്റൊരു പോസ്റ്റില്‍ ഇട്ടിട്ടുണ്ട്.

Advertisment