തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ കാരുണ്യ പ്ലസ് KN 473 (Karunya Plus KN 473 Lottery Result) ലോട്ടറി ഫലം ഇന്നറിയാം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്.
കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷമാണ്. സമാശ്വാസ സമ്മാനത്തിനും പുറമെ ഒരു ലക്ഷം, 8000, 5000, 1000, 500, 100 എന്നിങ്ങനെയും സമ്മാനങ്ങളുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില.
ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ ഫലം ലഭ്യമാകും. നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം. ഭാഗ്യക്കുറി വകുപ്പിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നറുക്കെടുപ്പ് തത്സമയം കാണാൻ കഴിയും.