അരിക്കൊമ്പൻ, ചിന്നക്കനാൽ, ഉത്രം നക്ഷത്രം, ഒരു മൃത്യുഞ്ജയ പുഷ്പാഞ്ജലി; അരിക്കൊമ്പന്റെ ആയുസിനും ആരോഗ്യത്തിനും തൊടുപുഴ  നരസിംഹ സ്വാമി ക്ഷേത്രത്തില്‍ വഴിപാടുമായി മണക്കാട് സ്വദേശി

author-image
neenu thodupuzha
New Update

തൊടുപുഴ: കാട്ടുകൊമ്പന്‍ അരിക്കൊമ്പന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി ക്ഷേത്രത്തില്‍ പൂജ കഴിപ്പിച്ച്  മൃഗ സ്‌നേഹി. മണക്കാട് സ്വദേശി സന്തോഷാണ് സമീപത്ത് തന്നെയുള്ള മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി വഴിപാട് നടത്തിയത്.

Advertisment

അരിക്കൊമ്പനെ ജന്മനാടായ ചിന്നക്കനാലില്‍ നിന്ന് പിടികൂടി നാട് കടത്തിയപ്പോള്‍ മുതല്‍ വിഷമത്തിലായിരുന്ന മൃഗസ്‌നേഹികള്‍ പലരുമുണ്ട്. ഇതിലൊരാളാണ്   അരിക്കൊമ്പനായി ക്ഷേത്രത്തിലെത്തി വഴിപാട് ചെയ്ത  സന്തോഷ്.

publive-image

പൂശാനംപെട്ടിയില്‍ നിന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ പിടികൂടിയ അരിക്കൊമ്പന്‍ അനിമല്‍ ആംബുലന്‍സില്‍ മണിക്കൂറുകളോളം നീണ്ട ദുരിത യാത്രയാണ് നടത്തിയത്.

വേദന സഹിച്ച് കത്തുന്ന വെയിലില്‍ 25 മണിക്കൂറിലേറെ നീണ്ട യാത്രക്കൊടുവില്‍ ചൊവ്വാഴ്ച രാവിലെയാണ് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍പ്പെട്ട അപ്പര്‍ കോതയാറില്‍ അരിക്കൊമ്പനെ തുറന്ന് വിട്ടത്. എന്തായാലും തന്റെ വഴിപാടിന് ഫലമുണ്ടായി എന്ന വിശ്വാസത്തിലാണ് സന്തോഷ്.

കാട്ടാനയ്ക്കായി വഴിപാട് നടത്തണമെന്ന നരസിംഹസ്വാമി ഭക്തനായ സന്തോഷിന്റെ ആവശ്യത്തിനൊപ്പം ക്ഷേത്രാധികൃതരും  ഒപ്പം നിന്നു. കുമളി ശ്രീദുര്‍ഗ ഗണപതി ഭദ്രകാകാളീ ക്ഷേത്രത്തിലും ഭക്തര്‍ അരിക്കൊമ്പന്റെ പേരില്‍ അര്‍ച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലി വഴിപാടും നടത്തിയിരുന്നു. ഇതിലൊന്നില്‍ അരിക്കൊമ്പന്‍ എന്ന പേരിനൊപ്പം ഉത്രം നക്ഷത്രം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisment