മാന്നാര്‍: വയോധികയെ മര്‍ദിച്ച് തലയ്ക്കും മുഖത്തും മുറിവേല്‍പിച്ചതിന് മകനും മരുമകള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കുട്ടമ്പേരൂര്‍ അര്‍ചിതം വീട്ടില്‍(കാര്യാട്ടില്‍ തെക്കേതില്‍) രുഗ്മിണിയമ്മ(65)യ്ക്കാണ് മര്‍ദനമേറ്റത്.
/sathyam/media/post_attachments/mDSwLDzFr0zmDMNnFijH.png)
മകന്‍ ഗണേഷ്‌കുമാര്‍, മരുമകള്‍ അര്‍ച്ചന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ വയോധികയെ നിരന്തരം മര്‍ദിക്കുന്നതായി നാട്ടുകാരാണ് പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം നാട്ടുകാര്‍ നോക്കി നില്‍ക്കെ തലയ്ക്കടിക്കുകയും വലിച്ചിഴക്കുകയും ചെയ്‌തെന്നും അടിയുടെ ആഘാതത്തില്‍ തലയ്ക്കും മൂക്കിനും മുറിവേല്‍ക്കുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മകനും മരുമകളും തയാറായില്ല. തുടര്‍ന്ന് വീടിന് പുറത്താക്കി.
നാട്ടുകാര്‍ പരാതി നല്‍കിയ ശേഷം പോലീസ് എത്തിയാണ് വയോധികയെ ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് കേസെടുക്കുകയായിരുന്നു. അന്വേഷണ ശേഷം നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us