New Update
കൊച്ചി: നൈജീരിയയില്‍ തടവിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികരും കപ്പല്‍ ജീവനക്കാരും ഇന്നലെ ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ് ടൗണില്‍ എത്തി. ഇവര്‍ ഇരു സംഘങ്ങളായ ഈയാഴ്ച നാട്ടിലെത്തുമെന്ന് ഹൈബി ഈഡന്‍ എം.പി അറിയിച്ചു.
Advertisment
നാട്ടിലേയ്ക്ക് തിരിക്കും വരെ ഇവര്‍ കേപ് ടൗണില്‍ തങ്ങും. കപ്പല്‍ കമ്പനി അധികൃതരും കപ്പല്‍ ജീവനക്കാരും നാട്ടിലുള്ള ഇവരുടെ ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തി വരുന്നുണ്ട്.
16 ഇന്ത്യന്‍ നാവികരെ മോചിപ്പിക്കാന്‍ കേന്ദ്ര വിദേശ വിദേശ മന്ത്രാലയം നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച് ലോക് സഭയില്‍ ഹൈബി ഈഡന്‍ എം പി ചോദ്യമുന്നയിച്ചിരുന്നു. 16 നാവികരില്‍ എറണാകുളം, മുളവുകാട് സ്വദേശി മില്‍ട്ടണ്‍ എന്നയാളും എളംകുളം, കുമാരനാശാന്‍ നഗറിലെ താമസക്കാരനായ സനു ജോസ് എന്നയാളും ഉള്‍പ്പെടുന്നു.