അഞ്ചാലുംമൂട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃക്കരുവ തേക്കേച്ചേരി കാഞ്ഞാവെളി കൈതവേലില്‍ ക്ഷേത്രസമീപം അജിത് ഭവനില്‍ അജിത്തിന്റെയും ഐശ്വര്യയുടെയും ഏകമകള്‍ ആരാധികയാണ് മരിച്ചത്.
രാത്രി കുഞ്ഞിന് പാല്‍ കൊടുക്കുന്നതി നിടെയാണ് സംഭവം. രാത്രിയില്‍ അമ്മ ഐശ്വര്യ കുഞ്ഞിന് പാല്‍ കൊടുത്തിരുന്നു. ഇതിനിടെ കുഞ്ഞും ഐശ്വര്യയും ഉറങ്ങി.
പിന്നീട് വീണ്ടും പാല്‍ കൊടുക്കാൻ നോക്കിയപ്പോഴാണ് അനക്കമില്ലെന്ന് അറിയുന്നത്. കുഞ്ഞിന്റെ മൂക്കിലൂടെ പാല്‍ ഒലിച്ചിറങ്ങിയ നിലയിലായിരുന്നു. അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടൻ തന്നെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞിന് ശ്വാസതടസം ഉണ്ടായതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.