ആലപ്പുഴ: അരൂരിൽ പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ കഴുത്തില്‍ കത്തിവച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.
എരമല്ലൂര്‍ ചേന്നമന ക്ഷേത്രത്തിന് സമീപം പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ കടയില്‍ അതിക്രമിച്ചു കയറി കത്തി കഴുത്തില്‍ വച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച എറണാകുളം പള്ളുരുത്തി തങ്ങള്‍ നഗറിലുള്ള വലിയ വീട്ടുപറമ്പ് ഷഹീദ്, തങ്ങള്‍ നഗര്‍ വഴുക്കോലില്‍ വീട്ടില്‍ കരുണ്‍ സോമന്‍ എന്നിവരാണ് പിടിയിലായത്.
മെയ് 27നായിരുന്നു സംഭവം. സ്ഥലത്തു നിന്നും ലഭിച്ച സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ ഉപയോഗിച്ചത് വ്യാജ നമ്പര്‍ പ്ലേറ്റാണെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഷഹീദിന്റെ വാഹനത്തിന്റെ നമ്പര്‍ മാറ്റം വരുത്തിയിരുന്നു.
ചേര്‍ത്തല ഡിവൈ.എസ്.പി കെ.ബി. ബെന്നിയുടെ നിര്‍ദ്ദേശപ്രകാരം അരൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍, ബഷീര്‍, പോലീസ് ഉദ്യോഗസ്ഥരായ രതീഷ്, നിതീഷ്, ലിജോ മോന്‍, ശ്രീജിത്ത്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.