നിയന്ത്രണംവിട്ട ബൈക്കിൽനിന്നു  തെറിച്ചുവീണ്  ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

നെടുമങ്ങാട്: തിരുവനന്തപുരത്ത് ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. ഉഴമലയ്ക്കൽ പേരില നെടിവേങ്കാട് വീട്ടിൽ സുശീന്ദ്രൻ്റെ മകൻ ജോയി(33)യാണ് മരിച്ചത്. തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി സംഭവ സ്ഥലത്ത് തന്നെ ജോയി മരിച്ചു.

Advertisment

publive-image

നെടുമങ്ങാട്- വെമ്പായം റോഡിൽ മേലെതേക്കടയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം. പിന്നിൽനിന്നു വന്ന ബൈക്ക് ടിപ്പർ ലോറിക്കു മുന്നിലേക്കു കയറവെയായിരുന്നു അപകടം.

ഹാൻഡിൽ തട്ടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ബൈക്കിൽനിന്നു ജോയി തെറിച്ചുവീണ് ടിപ്പർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. നെടുമങ്ങാട് പോലീസ് അപകടത്തിൽ കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Advertisment