കൊല്ലം: ചടയമംഗലത്ത് രണ്ടുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചടയമംഗലം വലിയവയൽ കുന്നുപുറത്ത് വീട്ടിൽ ഇർഷാദ്, ചടയമംഗലം വെട്ടുവഴി തംമ്പുരു ഭവനിൽ വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്.
/sathyam/media/post_attachments/uKcZmtO9C7cky7XAwDal.png)
മറ്റൊരു പ്രതിയായ വിഷ്ണു ഒളിവിലാണ്. രണ്ടു കേസുകളിലായാണ് മൂന്നു പ്രതികളുള്ളത്. കഴിഞ്ഞ അഞ്ചിന് രാവിലെ വെട്ടുവഴി ജംഗഷനിൽ കമ്പിവടിയുമായെത്തിയ മണിയനും വിഷ്ണുവു ചേർന്ന് ഉണ്ണികൃഷ്ണൻ എന്നയാളുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ ഉണ്ണികൃഷ്ണന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
തുടർന്ന് പ്രതികൾ ഒളിവിൽ പോയി. വധശ്രമത്തിനാണ് ചടയമംഗലം പോലീസ് കേസെടുത്തത്. പ്രതികളായ മണിയനും വിഷ്ണുവും ഗുണ്ടാ ലിസ്റ്റിൽപ്പെട്ടവരാണ്.
വെട്ടുവഴി ജംഗ്ഷനിൽ പരസ്യമായി പ്രതികൾ മദ്യപാനം നടത്തുന്നത് പതിവായിരുന്നു. ഇത് മറ്റുളളവരോട് പറഞ്ഞത് ഉണ്ണികൃഷ്ണനാണെന്നു പറഞ്ഞാണ് പ്രതികൾ ആക്രമണം നടത്തിയത്. ഒളിവിൽ പോയ പ്രതികളിൽ ഒരാളായ മണിയനെ പോലീസ് ഇന്നലെ രാത്രിയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. അടിപിടിയും വധശ്രമവും ഉൾപ്പെടെ മോഷണ കേസുകളിലും പ്രതിയാണ് വിജയകുമാറും വിഷ്ണുവും.
ചടയമംഗലം വലിയവഴി കൊച്ചു കുന്നുപുറത്ത് ഷാനവാസിനെ തേങ്ങ പൊതിക്കുന്ന പാര ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അയൽവാസിയായ ഇർഷാദ് അറസ്റ്റിലായത്.
ഇർഷാദും ഷാനവാസും തമ്മിൽ വസ്തുത്തർക്കം നിലനിന്നിരുന്നു. കഴിഞ്ഞയാഴ്ച ഷാനവാസിന്റെ മണ്ണുകൊണ്ട് നിർമ്മിച്ച വീടിന്റെ ഒരുഭാഗം ഇടിഞ്ഞ് വീണിരുന്നു. ഇത് ഇടിച്ചത് ഇർഷാദാണെന്ന് കാട്ടി ഷാനവാസ് ചടയമംഗലം പോലീസിൽ പരാതി നൽകി.
തിരിച്ചെത്തിയ ഷാനവാസിനെ തേങ്ങ പൊതിക്കുന്ന പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത പോലീസ് ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇർഷാദ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.