Advertisment

കൊയിലാണ്ടിയിൽ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി; രണ്ട് യുവാക്കൾ പിടിയിൽ

author-image
neenu thodupuzha
Jun 08, 2023 21:59 IST

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ  അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27), നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്.

Advertisment

publive-image

കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ കാറും  കസ്റ്റഡിയിലെടുത്തു.

കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. ബിജു എസ്ഐമാരായ അനീഷ് വടക്കയിൽ, എംപി ശൈലഷ്, എസ്പി ഒ മാരായ ജലീഷ്കുമാർ, രഞ്ജിത് ലാൽ, അജയ് രാജ്, മനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് റെയ്ഡ് നടത്തി പിടികൂടിയത്.

Advertisment