New Update
പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്. കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം.
Advertisment
ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര് ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാന്‍ പറഞ്ഞെങ്കിലും ആനന്ദകുമാരി മരത്തിന്റെ വേരില്‍ തട്ടി വീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ മേല്‍ പതിക്കുകയുമായിരുന്നു. തല്‍ക്ഷണം തന്നെ മരിച്ചു.
തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ വള്ളക്കടവ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ മൃതദേഹം വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.