പതിനേഴുകാരിയെ വീട്ടിലെത്തിച്ച് പീഡനം;  നിരവധി കേസുകളിലെ പ്രതി പിടിയില്‍

author-image
neenu thodupuzha
New Update

ചിറ്റാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി തോട്ടുവശത്ത് വീട്ടില്‍ സുഭാഷിന്റെ മകന്‍ ടി.എസ്. ജിതിനാ(28)ണ്  പിടിയിലായത്.

Advertisment

വിവാഹിതനും ഭാര്യയുമായി പിണങ്ങിക്കഴിയുന്നയാളുമായ പ്രതിയുടെ പേരിൽ കഞ്ചാവ് കൈവശം വച്ചതിനും  പൊതുജനശല്യമുണ്ടാക്കിയതിനും മറ്റുമായി നിരവധി കേസുകളുണ്ട്.

publive-image

മാര്‍ച്ച് ഏഴു മുതല്‍ ജൂണ്‍ ഏഴു വരെ   പെണ്‍കുട്ടിയെ പ്രതി തന്റെ വീട്ടില്‍വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ബൈക്കിലും കാറിലും കയറ്റി വീട്ടിലെത്തിച്ചായിരുന്നു പീഡനമെന്ന് കുട്ടിയുടെ മൊഴിയിലുണ്ട്.

ഇതുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ചിറ്റാര്‍ പോലീസ്, പ്രാഥമിക നടപടികള്‍ക്കുശേഷം പ്രതിയുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന്, ഇയാളെ വയ്യാറ്റുപുഴ മീന്‍കുഴിയില്‍നിന്നും പിടികൂടി പോലീസ് ജീപ്പില്‍ കയറ്റവേ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

മൊെബെല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ചിറ്റാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment