മാ‍ർക് ലിസ്റ്റ് വിവാദം: ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും

author-image
neenu thodupuzha
New Update

കൊച്ചി: മാ‍ർക് ലിസ്റ്റ് വിവാദത്തിൽ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി. എം. ആർഷോ നൽകിയ പരാതിയിൽ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും. പരീക്ഷയെഴുതാതെ തന്നെ ജയിപ്പിച്ചെന്ന രീതിയിൽ രേഖകൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.

Advertisment

publive-image

കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെയുളളവരെ എതിർകക്ഷിയാക്കിയാണ് കേസ്. എന്നാൽ,  ആർഷോയുടെ പേര് വിജയിച്ചവരുടെ പട്ടികയിൽ കടന്നുകൂടിയത് സാങ്കേതികപ്പിഴവ് കൊണ്ടാണെന്ന് മഹാരാജാസ് കോളജ് ഗവേണിങ് കൗൺസിൽ അറിയിച്ചിരുന്നു.

വിവാദം എസ്.എഫ്.ഐയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. മാർക് ലിസ്റ്റ് പ്രശ്നത്തിൽ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ  നിരപരാധിയാണെന്നും നൽകിയ വിശദീകരണം തൃപ്തികരമാണെന്നും നേതൃയോഗം വിലയിരുത്തിയിരുന്നു.

Advertisment