ചെന്നൈ: സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഓടിച്ചിരുന്ന കാറിടിച്ച് തമിഴ് സഹ സംവിധായകനും നടനുമായ ശരൺ രാജ് (29) മരിച്ചു. ചെന്നൈയിലെ കെ.കെ. നഗറിൽ വച്ച് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.
/sathyam/media/post_attachments/fygsUQdZ4Ie7XLXAg6jY.webp)
വീട്ടിലേക്ക് മടങ്ങവേയാണ് ശരണ്‍ അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോർട്ട്. സപ്പോർട്ടിംഗ് ആർട്ടിസ്റ്റായ പളനിയപ്പന്റെ കാറും ശരൺ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ശരണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോൾ പളനിയപ്പൻ മദ്യപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ് സംവിധായകൻ വെട്രിമാരന്റെ വാടചെന്നൈ എന്ന സിനിമയിൽ സഹ സംവിധായകനായിരുന്നു ശരൺ. വാടാചെന്നൈ, അസുരൻ എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.