ആലപ്പുഴ: ആക്രികടകളില്‍ മോഷണം നടത്തിയിരുന്ന അന്യസംസ്ഥാനത്തൊഴിലാളി പിടിയിൽ. പഞ്ചാബ് സ്വദേശി നീരജ് പ്രസാദാ(29)ണ് പിടിയിലായത്. ചാരുംമൂട്ടിലെ എസ് ആന്‍ഡ് സി എന്ന ആക്രികടയില്‍ നിന്നും 35,000 രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങളും ചെമ്പുകമ്പികളും, മോട്ടോർ കോയിലുകളും കഴിഞ്ഞ ദിവസം മോഷ്ടിച്ചിരുന്നു.
അടഞ്ഞുകിടന്ന ഷോപ്പ് കുത്തിത്തുറന്നാണ് പ്രതി അകത്തു കയറി മോഷണം നടത്തിയത്. സി.സി.ടിവി ദൃശ്യങ്ങളിൽ വ്യക്തമല്ലാത്ത ഒരു രൂപമാണ് ലഭിച്ചത്. നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിൽ അന്യസംസ്ഥാനത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താമരക്കുളം ഭാഗത്തുള്ള ചുഴലിക്കൽ അമ്മ എന്ന ലോഡ്ജിൽ നിന്ന് പ്രതിയെ കണ്ടെത്തിയത്.
പ്രതിയിൽ നിന്ന് മോഷണം പോയ ഇരുമ്പ് സാധനങ്ങളും ചെമ്പ് സാധനങ്ങളും കണ്ടെടുത്തു. മയക്കുമരുന്ന് ഉപയോഗിക്കാനായി ആക്രിക്കടകളിൽ കയറി മോഷണം നടത്തി മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി വിറ്റ് പണം സമ്പാദിക്കുക എന്നുള്ളതായിരുന്നു പ്രതിയുടെ ലക്ഷ്യം.
ചാരുംമൂട് ആക്രി കടകൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളുടെ പിന്നിൽ ഇയാളാണെന്ന് തെളിഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ മോഷണം പോയ കടയിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ റിമാൻഡ് ചെയ്തു.
നൂറനാട് ഐഎസ്എച്ച്ഒ ശ്രീജിത്ത് പി, എസ്ഐ നിതീഷ്, എ എസ് ഐ രാജേന്ദ്രൻ, എസ് സിപിഒ സിനു വർഗീസ്, സിപിഒമാരായ വിഷ്ണു, ജയേഷ്, പ്രവീൺ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
.