New Update
കോട്ടയം: തലപ്പലം അമ്പാറയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു. അമ്പാറ സ്വദേശിനി ഭാർഗവി(48)യാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രണ്ട് വർഷമായി ഭാർഗവിയും ബിജുമോനും ഒരുമിച്ചാണ് താമസിച്ച് വരുന്നത്. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.