മുൻ വൈരാഗ്യം: തൊടുപുഴ പൂമാലയിൽ തടികയറ്റാനെത്തിയ ലോറി ഡ്രൈവര്‍ക്ക് കഴുത്തിൽ കുത്തേറ്റു; പ്രതി ഒളിവിൽ

author-image
neenu thodupuzha
New Update

തൊടുപുഴ:  പൂമാലയിൽ റബർത്തടി വിൽപ്പനെയെത്തുടര്‍ന്നുണ്ടായ മുൻ വൈരാഗ്യത്തില്‍ തടികയറ്റാന്‍ ചെന്ന ലോറിഡ്രൈവര്‍ക്ക് കുത്തേറ്റു. തൊടുപുഴ സ്വദേശി കോതവഴിക്കല്‍ പ്രദീപിനാണ് കഴുത്തിന് കുത്തേറ്റത്.  കത്തി കഴുത്തില്‍ തറച്ചനിലയിലാണ്.

Advertisment

പ്രതി കൂവക്കണ്ടം സ്വദേശി മോടംപ്ലാക്കല്‍ ബാലകൃഷ്ണഞ്ച(കുഞ്ഞി) ഒളിവിലാണ്. വെള്ളിയാഴ്ച വൈകിട്ട് 3.30നാണ് സംഭവം.  ബാബു ലോറിയില്‍ കിടന്നുറങ്ങുന്ന സമയത്താണ് കുത്തുകൊണ്ടത്.

publive-image

ബാബുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്നും അമൃത ആശുപത്രിയിലേക്ക് മാറ്റി.

കൂവക്കണ്ടം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്റെ വളപ്പിലെ റബര്‍മരങ്ങള്‍ വാങ്ങുന്നതുമായി ചില തര്‍ക്കങ്ങള്‍ മരംവാങ്ങിയ വ്യക്തിയും കുഞ്ഞും തമ്മില്‍ നിലനിന്നിരുന്നതായി പറയുന്നുണ്ട്. കാഞ്ഞാര്‍ എസ്.ഐ. സി.ബി. തങ്കപ്പന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പ്രതിക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചു.

Advertisment