New Update
ഉപ്പുതറ: മധ്യവയസ്‌കനെ കമ്പിവടിക്ക് അടിച്ചുപരുക്കേല്‍പിച്ച കേസില്‍ യുവാവ് പിടിയിൽ. ചിന്നാര്‍ എസ്‌റ്റേറ്റ് ലയത്തില്‍ കാര്‍ത്തികി(23)നെ അറസ്റ്റ് ചെയ്തത്. ചിന്നാര്‍ പുളിക്കുന്നു വീട്ടില്‍ ബേബിച്ച(55)നെയാണ് ഇയാൾ അടിച്ചുപരിക്കല്‍പ്പിച്ചത്. മര്‍ദ്ദനത്തില്‍ ബേബിച്ചന്റെ കാല്‍മുട്ട് തകരുകയും കാലിന് ഒടിവുണ്ടായി.
Advertisment
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടിന് ഹെലിബറിയ എസ്‌റ്റേറ്റ് ആശുപത്രി റോഡില്‍ എസ്.എന്‍.ഡി.പി. കെട്ടിടത്തിന് സമീപം സുഹൃത്ത് പളനിയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു ബേബിച്ചന്‍.
ഈ സമയത്ത് യാതൊരു പ്രകോപനവുമില്ലാതെ കമ്പിവടിയുമായി പ്രതിയായ കാര്‍ത്തിക് എത്തി അടിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് ഉപ്പുതറ പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.