New Update
അജ്‌മാൻ: കഴിഞ്ഞ ദിവസം അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഹസ്സന്റെ(26) മൃതദ്ദേഹം ഇന്ന് പുലർച്ചെയുള്ള എമിറേറ്റ്സ് എയർലൈൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി.
Advertisment
/sathyam/media/post_attachments/QlC7A8YKnD2UhD5OxKzM.jpg)
അജ്മാനിലെ ജറഫ് ഇൻഡസ്ട്രിയൽ ഏരിയയിലെ എണ്ണടാങ്ക് വെൽഡിങ് ജോലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മതിയായ സുരക്ഷകൾ ഇല്ലാത്തതിനാലാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. യു.എ.ഇ. യാബ് ലീഗൽ സർവീസ് സി.ഇ.ഒ യും സാമൂഹിക പ്രവർത്തകനുമായ സലാം പാപ്പിനിശേരി, നിഹാസ് ഹാഷിം കല്ലറ, അബു ചേറ്റുവ എന്നിവരുടെ ഇടപെടലിൽ നിയനടപടികൾ വളരെ വേഗം പൂർത്തീകരിക്കാനായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us