New Update
കൊടിയത്തൂര്‍: ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവവും പ്രതിഭകള്‍ക്ക് ആദരവും എഴുത്തുകാരി നസീബ ബഷീര്‍ ഉദ്ഘാടനം ചെയ്തു.
Advertisment
കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണവും പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹന്ന ശരീഫിനുള്ള ഉപഹാരവും ചടങ്ങില്‍ സമ്മാനിച്ചു. ഹെവന്‍സ് മാനേജര്‍ പി അബ്ദുസത്താര്‍, അബീഷ് കീഴുപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
അഡ്മിനിസ്ട്രേറ്റര്‍ സാലിം ജീറോഡ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ടി.കെ. സുമയ്യ സ്വാഗതവും ഹസീന തൃക്കളയൂര്‍ നന്ദിയും പറഞ്ഞു.