സ്ത്രീപീഡനം, മോഷണം, മാല കവർച്ച തുടങ്ങി ഇരുപതോളം കേസുകൾ; തൃശൂരിൽ ടെസ്റ്റ് ഡ്രൈവിങ് നടത്തിയ ബൈക്കുമായി മുങ്ങിയ യുവാവ് വയനാട് പിടിയിൽ

author-image
neenu thodupuzha
New Update

തൃശൂര്‍: ഇരുചക്ര വാഹന ഷോറൂമില്‍നിന്നും ടെസ്റ്റ് ഡ്രൈവിങ്ങിനായി കൊടുത്ത 2.12 ലക്ഷം രൂപ വിലവരുന്ന പുതിയ മോഡല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുമായി മുങ്ങിയ യുവാവ്  പിടിയില്‍. ആലപ്പുഴ തുറവൂര്‍ കുത്തിയതോട് തിരുമല കളത്തില്‍ വിഷ്ണു ശ്രീകുമാറാ(32)ണ് അറസ്റ്റിലായത്.

Advertisment

publive-image

കഴിഞ്ഞ മാസം എട്ടിന് തൃശൂരിലെ ബൈക്ക് ഷോറൂമിലേക്ക് വിളിച്ച് വിഷ്ണു പുതിയ മോഡല്‍ ബൈക്കുകളുടെ വിലവിവരം തിരക്കി. ടെസ്റ്റ് ഡ്രൈവ് നടത്തണമെന്നും  ഫോണ്‍ വിളിച്ചയാള്‍ നിന്നിരുന്ന ഹോട്ടലിന് സമീപത്തേക്ക് ബൈക്ക് കൊണ്ടുവരാനും ആവശ്യപ്പെട്ടു. യഥാര്‍ഥ ആവശ്യക്കാരനായിരിക്കുമെന്നു കരുതി ബൈക്ക് ഷോറൂം ജീവനക്കാരന്‍ ഉടന്‍ ബൈക്കുമായി എത്തി.

ടെസ്റ്റ് ഡ്രൈവിന് എടുത്ത ബൈക്കുമായി കടന്നുകളഞ്ഞ ഇയാള്‍ ഏറെ നേരമായി തിരിച്ചുവരാതിരുന്നതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്രതിയുടെ സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ടെസ്റ്റ് ഡ്രൈവിനു നല്‍കിയ ബൈക്ക് അതിവേഗത്തില്‍ ഓടിച്ചു കൊണ്ടുപോയ ഇയാളെ വയനാട് കല്‍പ്പറ്റയില്‍ നിന്നുമാണ് പിടികൂടിയത്.

വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് മാറ്റി സ്വന്തമായി ഉപയോഗിക്കുകയായിരുന്നു. പ്രതിക്കെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നാല് സ്ത്രീപീഡന കേസുകള്‍ ഉള്‍പ്പെടെ മോഷണം, സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കല്‍ തുടങ്ങി 20 കേസുകളുണ്ട്.

Advertisment