New Update
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഇതുവരെ 1231 ഹാജിമാര്‍ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി യാത്ര തിരിച്ചു.
Advertisment
ഇതില്‍ 144 പുരുഷന്മാരും 269 വനിതകളുമാണ്. ഇന്ന് ഇവിടെ നിന്നും ഹജ്ജ് സര്‍വീസില്ല. നാളെ 413 പേര്‍ ഹജ്ജ് കര്‍മ്മത്തിനായി യാത്ര തിരിക്കും. ഇതില്‍ 424 പുരുഷന്മാരും 807 വനിതകളുമാണ്. നാളെ പോകേണ്ട ഹാജിമാര്‍ ഇന്നു തന്നെ ക്യാമ്പില്‍ എത്തിച്ചേരും.
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ നിന്നും ഇക്കുറി ഹജ്ജിനു പോകുന്നവരില്‍ കൂടുതല്‍ വനിതകളാണ്.