New Update
ന്യൂഡൽഹി: എഞ്ചിൻ തകരാർ മൂലം വിമാനം തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്ന ഇൻഡിഗോ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഡൽഹി ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ തിരികെയെത്തിയത്.
Advertisment
എ321നിയോ വിമാനം 9.46നാണ് 230 യാത്രക്കാരുമായി ചെന്നൈയിലേക്ക് പറന്നത്. കുറച്ച് സമയം പിന്നിട്ടപ്പോഴാണ് എഞ്ചിൻ തകരാർ കണ്ടെത്തുന്നത്. പിന്നാലെ 10.39ന് ഡൽഹിയിൽ ലാൻഡിംഗ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് യുഎസിലേയ്ക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യ വിമാനം എഞ്ചിൻ തകരാറിനെത്തുടർന്ന് റഷ്യയിൽ ഇറക്കിയിരുന്നു.
ചൊവ്വാഴ്ചയാണ് ന്യൂഡൽഹിയിൽ നിന്നു സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെട്ട വിമാനം റഷ്യയിലെ മഗദാനിലേയ്ക്ക് വഴിതിരിച്ചുവിട്ടത്. 216 യാത്രക്കാരും 16 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.