താടിയുള്ളതിനാൽ സീറ്റ് ബെൽറ്റ് ധരിച്ചത് എ.ഐ. ക്യാമറയിൽ കണ്ടില്ല; വൈദികന് പിഴ

author-image
neenu thodupuzha
New Update

കൊച്ചി: താടിയുള്ളതിനാൽ സീറ്റ് ബെൽറ്റ് ധരിച്ചത് എഐ ക്യാമറയിൽ കണ്ടില്ല. ഒടുവിൽ പിഴയുമെത്തി.  താടി നീട്ടി വളർത്തിയതിനാൽ സീറ്റ് ബെൽറ്റ് ധരിച്ചത് എഐ ക്യാമറയിൽ പതിഞ്ഞിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം.

Advertisment

publive-image

ഹോസ്പ്പിറ്റലിൽ കഴിയുന്ന മാതാപിതാക്കളെ സന്ദർഗിച്ച്  കാറിൽ കാക്കനാടേക്ക് പോകുംവഴിയാണ് എഐ ക്യാമറ വൈദികനായ ഫാ. സുനിലിന് പിഴയിട്ടത്. ചെയ്യാത്ത കുറ്റത്തിന് വൈദികന് കയറിയിറങ്ങേണ്ടി വന്നത് നിരവധി ഓഫീസുകളാണ്.

തിരുവല്ല, കല്ലിശ്ശേരി, കോട്ടയം, നാഗമഠം എന്നിവടങ്ങളിലെ എ.ഐ. ക്യാമറകളാണ് സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന കാരണം കാണിച്ച് 500 രൂപ വീതം വൈദികന് പിഴയിട്ടത്. താടി കൊണ്ട് മറഞ്ഞതിനാലാണ് കാണാൻ സാധിക്കാത്തതെന്ന് എ.ഐ.  ക്യാമറയുടെ ചിത്രത്തിൽ നിന്ന് തന്നെ വ്യക്തമാണ്.

Advertisment