New Update
കൊച്ചി: മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ പോലീസ് ഇന്ന് കൂടുതൽ മൊഴി രേഖപ്പെടുത്തും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. ആദ്യ രണ്ടുപ്രതികളായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, ആർക്കിയോളജി വിഭാഗം അധ്യാപകൻ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
Advertisment
കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കെ എസ് യു മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്‍റ് ഫാസിൽ, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ തുടങ്ങിയവരുടെ മൊഴിയാണ് ഇനി രേഖപ്പെടുത്താനുള്ളത്. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ മൊഴി വിശദമായി പരിശോധിക്കുന്ന നടപടിയും ഇന്ന് തുടങ്ങും.