മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ തട്ടിക്കൊണ്ടു പോയി പീഡനം; ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

author-image
neenu thodupuzha
New Update

ആലപ്പുഴ: പീഡന കേസിലെ പിടികിട്ടാപ്പുള്ളി ആലപ്പുഴയില്‍ അറസ്റ്റിലായി. 2015ൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ തമിഴ്‌നാട് മാർത്താണ്ഡം, പിച്ചവിളയിൽ വീട്ടിൽ വിജു (38)വാണ് പിടിയിലായത്.

Advertisment

publive-image

ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. കോടതിയിൽ ഹാജരാകുവാൻ പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.  ഹാജരാകാതിരുന്നതിനാൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി, എം.കെ.  ബിനുകുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വെൺമണി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ് ലാൽ വി, വി. ജയരാജ് എന്നിവർ തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ പുതിയ ഫോൺ നമ്പർ ലഭിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ  കോട്ടയം മണർകാട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisment