മദ്യപിച്ചെത്തി വീട്ടിൽ കയറി പട്ടികകൊണ്ട് മർദ്ദനം; അയൽവാസിക്കെതിരെ പരാതിയുമായി വീട്ടമ്മ

author-image
neenu thodupuzha
New Update

കൊല്ലം: വീട്ടിൽ കയറി വീട്ടമ്മയെ മർദിച്ചതായി പരാതി. വിളക്ക് പാറ കമ്പ തടം സ്വദേശിനിയായ നിർമ്മലയ്ക്കാണ് മർദനമേറ്റത്. സംഭവത്തിൽ അയൽവാസിയായ പ്രദീപിനെതിരെ ഏരൂർ പോലീസിൽ  പരാതി നൽകി.

Advertisment

publive-image

മദ്യപിച്ചെത്തി വീട്ടിൽ കയറി പട്ടികകൊണ്ട് അയൽ വാസിയായ പ്രദീപ് വീട്ടമ്മയെ മർദിച്ചെന്നാണ് പരാതി.  പരിക്കേറ്റ വീട്ടമ്മ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ഏരൂർ പോലീസിൽ പരാതി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനോ  വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്താനോ പോലീസ് തയ്യാറായില്ലെന്നും പരാതിയുണ്ട്. നിർമ്മലയും ഭർത്താവ് തിലകരാജും തമ്മിൽ സ്വന്തം വീട്ടിൽ വാക്കേറ്റമുണ്ടായ സമയത്താണ് പ്രദീപ് ഇവിടെ ശബ്ദമുണ്ടാക്കരുതെന്ന് പറഞ്ഞെത്തി തിലകരാജന് നേരെ അസഭ്യം പറയുകയും നിർമ്മലയെ മർദ്ദിക്കുകയും ചെയ്തത്.

Advertisment