ആരാകും ആ ഭാഗ്യശാലി? വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

author-image
neenu thodupuzha
New Update

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിലൂടെ 75 ലക്ഷം രൂപ സ്വന്തമാക്കാൻ ഇന്ന് അവസരം. വിന്‍ വിന്‍ W 722 ലോട്ടറി (Win Win W 722 Lottery Results)  ഇന്ന് മൂന്നിനാണ് നറുക്കെടുപ്പ് നടക്കുക.

Advertisment

publive-image

ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയാണ് സ്വന്തമാക്കാനാകുക. ആകെ 9 സമ്മാനങ്ങളാണ് വിന്‍ വിന്‍ ലോട്ടറിയിലൂടെ ലഭ്യമാകുക.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net/ എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ തത്സമയമായും നറുക്കെടുപ്പ് കാണാൻ കഴിയും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ്. 40 രൂപയാണ് വിൻ വിൻ ലോട്ടറി ടിക്കറ്റിന്‍റെ വില.

സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറി ടിക്കറ്റും ബാങ്കുകളിലോ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കണം.

Advertisment