മലപ്പുറം എടവണ്ണയിൽ ശക്തമായ  ഇടിമിന്നലിൽ വീടിനു കേടുപാട്, സ്വിച്ച് ബോർഡുകൾ തകർന്നു;  ഇലക്ട്രിക് പോസ്റ്റ് പൊട്ടിത്തെറിച്ചു

author-image
neenu thodupuzha
New Update

മലപ്പുറം:  എടവണ്ണ ഒതായിയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ ഇടിമിന്നലിൽ  വീടിനു കേടുപാട്. ചുണ്ടേപറമ്പിൽ പറമ്പിൽ പുളിങ്കുഴി അബ്ദുറഹ്മാന്റെ വീടിനാണ് ഇടിമിന്നലേറ്റത്.

Advertisment

കഴിഞ്ഞ ദിവസം രാവിലെ പ്രദേശത്ത് ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിലായിരുന്നു അപകടം. സംഭവ സമയം രണ്ടു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

publive-image

ചുമരിലെ കല്ല് തെറിച്ച് രണ്ടുപേർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഇടിമിന്നലിൻ്റെ ആഘാതത്തിൽ വീടിന്റെ ചുമരിന് കേടുപാടുകൾ സംഭവിച്ചു.

അപകടസമയം വീടിനോട് ചേർന്നുള്ള വൈദ്യുതി പോസ്റ്റിലും വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടായി.  വീട്ടിലേക്കുള്ള സർവീസ് വയർ ഉൾപ്പടെ പൊട്ടിത്തെറിച്ച് കഷ്ണങ്ങളായി മറിയിട്ടുണ്ട്. വീടിനുള്ളിലെ അടുക്കളയിലെയും മറ്റു റൂമുകളിലെയും വൈദ്യുതി സ്വിച്ച് ബോർഡുകൾ തകർന്ന നിലയിലാണ്.

അടുക്കളയിലെ മേൽക്കൂരയിലെ ഓടുകളും പൊട്ടി തകർന്നിട്ടുണ്ട്. കൂടാതെ വാട്ടർ ടാങ്കിലേക്ക് പോകുന്ന പൈപ്പും പൊട്ടിത്തെറിച്ച നിലയിലാണ്. സംഭവം നടന്നയുടൻ നാട്ടുകാർ വില്ലേജ് പഞ്ചായത്ത് ഉൾപ്പെടെയുള്ള അധികൃതരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

Advertisment