ഡെങ്കിയുടെ പിടിയില്‍ പെറു; രണ്ടു ലക്ഷം രോഗികള്‍, 200 മരണം

author-image
neenu thodupuzha
New Update

ലിമ: പെറുവില്‍ ഡെങ്കിപ്പനി പടരുന്നു. ഇതുവരെ 200 പേര്‍ മരിച്ചു. രണ്ട് ലക്ഷത്തോളംപേര്‍ ചികിത്സയിലാണെന്നു പെറു ആരോഗ്യമന്ത്രാലയം അറിയിച്ചു.

Advertisment

publive-image

എല്‍ നിനോയെത്തുടര്‍ന്നുണ്ടായ പേമാരിയാണു പ്രശ്‌നമായത്. തുടര്‍ന്നു കൊതുകുകള്‍ പെരുകാനുള്ള സാഹചര്യമുണ്ടാകുകയായിരുന്നു.

വെള്ളംകെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നു പെറു ആരോഗ്യമന്ത്രി റോസ ഗറ്റിറേസ് അഭ്യര്‍ഥിച്ചു.

Advertisment