New Update
അടിമാലി: വീടു നിര്‍മാണ െസെറ്റില്‍ നിന്നും പണി ആയുധങ്ങള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. കൊന്നത്തടി മങ്കുവ ഒഴുകയിൽ ഷൈസ് മോന്‍ സ്‌കറിയ (42)യാണ് പോലീസ് പിടിയിലായത്.
Advertisment
രണ്ടു ടൈൽല്‍ കട്ടിങ് മെഷീനുകള്‍, വാര്‍ക്കയ്ക്ക് ഉപയോഗിക്കുന്ന ബൈബ്രേറ്റര്‍ മെഷീന്‍ എന്നിവയാണ് ഇയാള്‍ കവര്‍ച്ച നടത്തി മറിച്ചുവിറ്റത്. വസ്ത്രങ്ങള്‍, ഷൂ എന്നിവയെല്ലാം അപഹരിച്ചതായി വീട്ടുടമ വര്‍ഗീസ് പറഞ്ഞു.
ടൗണിലെ മറ്റൊരു ഹയറിങ് സ്ഥാപനത്തില്‍ നിന്നും അന്‍പതിനായിരം രൂപയോളം വിലമതിക്കുന്ന ഓട്ടുനിലവിളക്ക് വാടകയ്‌ക്കെടുത്ത് ഇയാള്‍ ആക്രി കടയില്‍ മറിച്ചുവിറ്റതായും പോലീസിന് വിവരം ലഭിച്ചു.
അടിമാലി അപ്‌സര റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്നെ ഷൈസ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി.