New Update
കാസർകോട്: സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ തെരുവുനായകളുടെ ആക്രമണം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൂന്നു പെൺകുട്ടികളിൽ ഒരാൾക്ക് കുഴിയിൽ വീണ് പരിക്ക്.
Advertisment
ഭീമനടി കാലിക്കടവിലെ റഷീദിൻ്റെ മകളും വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ നജുല മറിയ(17)ത്തിനാണ് വീണ് പരുക്കേറ്റത്. കാലിന് പരുക്കുണ്ട്. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ 8.30നാണ് സംഭവം.
കുഴിയിൽ വീണ കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.