New Update
കൊളംബോ: ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ചില മത്സരങ്ങള്‍ക്കു വേദിയാകാന്‍ സാധ്യത തെളിഞ്ഞു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വൈകാതെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണു സൂചന.
Advertisment
പാകിസ്താനില്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ ഏഷ്യാ കപ്പ് പ്രതിസന്ധിയിലായിരുന്നു. 2012നു ശേഷം ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ കളിച്ചിട്ടില്ല. നിഷ്പക്ഷ വേദികളില്‍ മാത്രമാണ് ഏറ്റുമുട്ടിയത്. വേദിയാകാന്‍ ശ്രീലങ്കന്‍ ബോര്‍ഡ് സമ്മതം മൂളിയെന്നാണു സൂചന.
മൂന്ന് ട്വന്റി20കളും അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റുകളും ഉള്‍പ്പെടുന്ന പരമ്പരയാണ് ഓസ്‌ട്രേലിയ ശ്രീലങ്കയില്‍ കളിച്ചത്. ഇന്ത്യ പാകിസ്താനില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കില്ലെന്നു പാകിസ്താനും നിലപാടെടുത്തു.