വാഷിങ്ങ്ടൺ ഡിസി:യു.എസിൽ വൻ ലഹരിമരുന്ന് വേട്ട. വൻ തോതിൽ കൊക്കെയിനുമായി രണ്ട് ഇൻസ്റ്റാഗ്രാം താരങ്ങളാണ് പോലീസ് പിടിയിലായിരിക്കുന്നത്. റാക്വെൽ മേരി ഡോളോറസ് ആന്റിയോള, മെല്ലിസ ഡ്യൂഫർ എന്നീ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസേഴ്സാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച എസ്.യുവിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയിൻ. അന്വേഷണത്തിൽ 84 ബണ്ടിലുകളിലായി 216 പൗണ്ട് കൊക്കെയ്ൻ ഒളിപ്പിച്ച നിരവധി അറകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ആരാധകർക്കിടയിൽ സെക്‌സി സ്വെറ്റ്‌സ് എന്ന പേരിൽ വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന ഫിറ്റ്‌നസ് സംരംഭകയായ മെലിസ ഡുഫോറാണ് അറസ്റ്റിലായ മറ്റൊരു താരം. ഇവർ മിയാമിയിൽ വച്ച് കണ്ടതെന്നും അവിടെ നിന്നും ഹോസ്റ്റണിലെ ഒരു ഹൗസ് പാർട്ടിക്ക് പോകുകയുമായിരുന്നു. ഇരുവരും വളരെയധികം മദ്യപിച്ചിരുന്നു.
ട്രാഫിക് ലംഘനത്തിന് അലബാമയ്ക്ക് സമീപം പോലീസ് ഇരുവരുടേയും വാഹനം നിർത്തിച്ചപ്പോഴായിരുന്നു കെ 9 വിഭാഗത്തിൽപെടുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. ബ്ലാക്ക് ഫോർഡ് എക്‌സ്‌പെഡിഷൻ വാഹനത്തിലായിരുന്നു ഇരുവരും ലഹരിമരുന്ന് കടത്തിയത്. മയക്കുമരുന്ന് കടത്തുന്നതിന് വേണ്ടി ഈ വാഹനം മോഡിഫൈ ചെയ്തിരുന്നു.