മലപ്പുറം: സി.പി.എം. പ്രവർത്തകനെ പാർട്ടി നിയന്ത്രണത്തിലുള്ള സാംസ്കാരിക കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സി.പി.എം. ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായ ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാറാ (47)ണ് മരിച്ചത്.
/sathyam/media/post_attachments/GiTfpTkHTySkZ4PPWci8.jpg)
സാമ്പത്തിക ബാധ്യതയെത്തുടർന്ന് കൃഷ്ണകുമാർ ജീവനൊടുക്കിയതെന്നാണ് സംശയം. സി.പി.എം. നിയന്ത്രണത്തിലുള്ള എ.കെ.ജി. സാംസ്‌കാരിക കേന്ദ്രത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം കാർഷിക വികസന ബാങ്ക് താത്കാലിക ജീവനക്കാരനാണ് കൃഷ്ണകുമാർ.