കുളിക്കാൻ പോകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ആളൊഴിഞ്ഞ സ്ഥലത്ത് കലുങ്കിനടിയിൽ; വഴിയാരക്കച്ചവടക്കാരനെ കൈയ്യോടെ പൊക്കി നാട്ടുകാർ, പോക്സോ കേസെടുത്ത് പോലീസും

author-image
neenu thodupuzha
New Update

കോട്ടയം: ഈരാറ്റുപേട്ടയിൽ ദുരൂഹ സാഹചര്യത്തിൽ കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായെത്തി നാട്ടുകാർ പിടികൂടിയ വയോധികനെതിരെ പോലീസ് പോക്സോ കേസ് ചുമത്തി. ടി.എ. ഇബ്രാഹിമിനെയാണ് തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയിൽ നിന്ന് ഇന്നലെ നാട്ടുകാർ പിടികൂടിയത്.

Advertisment

publive-image

ലൈംഗിക അതിക്രമത്തിനായാണ്  പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചത്.  വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്.

ഇന്നലെ ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാമെന്ന് പറഞ്ഞുകൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ഈരാറ്റുപേട്ട പോലീസിൽ നാട്ടുകാർ ഇബ്രാഹിമിനെ ഏൽപ്പിച്ചു.

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനാണ് ഇബ്രാഹിം സ്കൂട്ടറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറഞ്ഞു.

Advertisment