New Update
മാനന്തവാടി: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകിവീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന്‍ റോയ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.
Advertisment
വെണ്‍മണിയിലെ പാറയ്ക്കല്‍ വത്സലയുടെ വീടിന്റെ നിർമാണത്തിനിടെയായിരുന്നു അപകടം. രാവിലെ വാര്‍ക്കയുടെ പലക പറിക്കുന്നതിനിടെ സണ്‍ഷെയ്ഡ് ഇളകി സ്വപന്‍ റോയിക്ക് മേല്‍ വീഴുകയായിരുന്നു.
മുകളിലിരുന്ന് ജോലി ചെയ്യുന്നതിനിടെ താഴേക്ക് പതിച്ച യുവാവിന്റെ വയറിന് മുകളിലേക്ക് സണ്‍ഷെയ്ഡും ഇളകി വീഴുകയായിരുന്നു.
ഉടന്‍ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന്തരിക അവയവങ്ങള്‍ക്ക് സാരമായ ക്ഷതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.