ചേര്‍ത്തല: കേരള ബാങ്കിന്റെ ചേര്‍ത്തലയിലെ ശാഖകളില്‍ നിന്ന് പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ പോലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് കേരള ബാങ്കിന്റെ ചേര്‍ത്തല ഏരിയാ മാനേജര്‍ മീരാ മാത്യവിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ഇവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ചേര്‍ത്തലയിലെ നടക്കാവ് ശാഖ, പ്രധാന ശാഖ , പട്ടണക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. ഇതേത്തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥർ സ്വര്‍ണ പണയം പരിശോധന നടത്തിയ മറ്റു ശാഖകളിലും നടത്തിയ പരിശോധനയിലാണ് അര്‍ത്തുങ്കല്‍ ശാഖയില്‍ നിന്നു ആറുഗ്രാം സ്വര്‍ണം നഷ്ടപെട്ടതായി കണ്ടെത്തിയത്.
നടക്കാവ് ശാഖയില്‍ നിന്നും സ്വര്‍ണം മോഷണം പോയതോടെ ബാങ്ക് തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഏരിയാ മാനേജര്‍ മീരാ മാത്യു സംശയ നിഴലിലായത്.
സ്വര്‍ണപ്പണയ ഉരുപടികള്‍ പരിശോധിക്കുന്നതിനിടയില്‍ മോഷണം നടത്തിയെന്നാണ് പരാതി. മോഷണത്തിനും കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കുമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.