സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഇറങ്ങിയോടിയ പ്രതിയെ തടഞ്ഞുവച്ച് നാട്ടുകാർ, ഒടുവിൽ  പോക്സോ കേസിൽ അറസ്റ്റിൽ

author-image
neenu thodupuzha
New Update

മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി  അറസ്റ്റിൽ. ചാലിശ്ശേരി മണ്ണാറമ്പ് സ്വദേശി അലി(43) യാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയാണ്  പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ബസിൽ പെൺകുട്ടിക്ക് നേരെ ഇയാൾ ലൈം​ഗികാതിക്രമം കാണിക്കുകയായിരുന്നു.  പെൺകുട്ടി ബഹളം വച്ചതോടെ ബസ് നിർത്തുകയും  ഉടനെ ഇയാൾ ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.

തുടർന്ന് യാത്രക്കാർ  ബഹളം വച്ചതോടെ നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Advertisment