New Update
കോട്ടയം: കോഴിക്കൂട്ടില് കയറിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഒരു കോഴിയെ വിഴുങ്ങിയ പാമ്പ് നാലു കോഴികളെ കൊന്നു.
Advertisment
ഈരാറ്റുപേട്ട അടുക്കത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ചെങ്ങഴശ്ശേരിൽ ജോബിൻ മാത്യുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിന് 15 കിലോയോളം തൂക്കമുണ്ട്.
രാവിലെ ജോബിന്റെ ഭാര്യ കോഴിക്കൂട് തുറക്കാനെത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് സ്നേക്ക് റെസ്ക്യൂവറെ വിവരമറിയിച്ചു. മേലുകാവ് സ്വദേശിയായ ഷെൽഫി സ്ഥലത്തെത്തി കോഴിക്കൂടിന്റെ ഓട് പൊളിച്ച് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.