കുമരകത്ത് സ്വകാര്യ ബസില്‍ യാത്ര ചെയ്ത സ്ത്രീയുടെ ബാഗില്‍നിന്നു പണം കർന്ന  തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

author-image
neenu thodupuzha
New Update

കുമരകം: കോട്ടയം - കുമരകം റൂട്ടിലെ സ്വകാര്യ ബസില്‍ യാത്ര ചെയ്ത സ്ത്രീയുടെ ബാഗില്‍നിന്നു പണം അപഹരിച്ച രണ്ടു തമിഴ്നാട് സ്വദേശിനികളെ കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

publive-image

ചെന്നെെ സ്വദേശിനികളായ ദേവസേന (28), നന്ദിനി (20) എന്നിവരാണ് റിമാൻഡിലായത്. തിങ്കളാഴ്ച രാത്രി 7.30 നായിരുന്നു മോഷണം. കോട്ടയത്തുനിന്നു കുമരകത്തേക്കുള്ള സ്വകാര്യബസില്‍ യാത്ര ചെയ്ത തിരുവാര്‍പ്പ് സ്വദേശിനിയായ അശ്വനിയുടെ ബാഗില്‍നിന്ന് 2,000 രൂപയാണിവര്‍ അപഹരിച്ചത്.

അശ്വനി ഇല്ലിക്കലില്‍ ഇറങ്ങിയപ്പാേഴാണ് പണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഇവര്‍ അറിയിച്ചതിനെത്തുടർന്ന്ര്‍ന്ന് ഓട്ടോറിക്ഷയില്‍ ബസിനെ പിന്തുടര്‍ന്ന നാട്ടുകാര്‍ കുമരകം പാേലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികളെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisment