New Update
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചൂണ്ടകുളം ഊരിലെ സജിത - വിനോദ് ഭവതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുഞ്ഞിന് ഇന്ന് രാവിലെ അനക്കമുണ്ടായിരുന്നില്ല.
Advertisment
അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുലപ്പാൽ കുരുങ്ങിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ചുമയ്ക്കുള്ള മരുന്ന് കൊടുത്തിരുന്നു. അതിന്റെ ഫലമാണോ മരണത്തിന് കാരണമെന്നും അന്വേഷണം നടക്കുന്നുണ്ട്.