നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തു, മരുന്നു  നൽകാതെ  പകൽ മുഴുവൻ ആശുപത്രി വാർഡിൽ കിടത്തി; വാഹനാപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾ ചികിത്സാ പിഴവിനെത്തുടർന്ന് മരിച്ചെന്ന്  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ  

author-image
neenu thodupuzha
New Update

കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾ ചികിത്സാ പിഴവിനെത്തുടർന്ന് മരിച്ചെന്ന് പരാതി.

Advertisment

കോട്ടയം മെഡിക്കൽ കോളേജിൽ  ശസ്ത്രക്രിയയ്ക്ക് വിധേയനായ വൈക്കം ഇടയാഴം സ്വദേശി ഗോപിനാഥൻ നായരു(63) ടെ മരണത്തിലാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയത്.

publive-image

തലച്ചോറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗോപിനാഥൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തെന്നും മരുന്നുകളൊന്നും നൽകാതെ ഒരു പകൽ മുഴുവൻ ആശുപത്രി വാർഡിൽ കിടത്തിയെന്നുമാണ് പരാതി. സംഭവത്തില്‍ ആരോഗ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇമെയില്‍ മുഖേന കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Advertisment