വ്യാജരേഖ: കോളജ് അധികൃതരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും; വിദ്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കോളജ് അധികൃതർ

author-image
neenu thodupuzha
New Update

പാലക്കാട്: വ്യാജ രേഖാ വിവാദത്തില്‍ പ്രതിയായ വിദ്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അട്ടപ്പാടി കോളജ് അധികൃതരുടെ മൊഴി.

Advertisment

അധ്യാപകരുടെ മൊഴിയെത്തുടര്‍ന്ന് വിദ്യയും കോളജ് അധികൃതരുമായി നടത്തിയ ഫോണ്‍ സംഭാഷണം അന്വേഷണ സംഘം പരിശോധിക്കും. വിദ്യ അഭിമുഖത്തിന് എത്തിയ ദിവസത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം അധ്യാപകരുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തും.

publive-image

ഹാജരാക്കിയ രേഖകളില്‍ സംശയം തോന്നിയതിനാലാണ് കോളജ് അധികൃതര്‍ വിദ്യയെ ഫോണില്‍ ബന്ധപ്പെട്ടത്. ഇത് വ്യാജരേഖ അല്ലേ എന്ന ചോദ്യത്തിന് അല്ലെന്നാണ് വിദ്യ മറുപടി നല്‍കിയതെന്ന് കോളജ് അധികൃതര്‍ അന്വേഷണ സംഘത്തെ അറിയിച്ചു.

ആരാണിത് പറഞ്ഞതെന്ന് വിദ്യ മറുചോദ്യവും ചോദിച്ചതായാണ് പറയുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ വിദ്യയും കോളജ് അധികൃതരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പരിശോധിച്ചേക്കും.

Advertisment