10,000 രൂപയുടെ ഒറിജിനല്‍ നോട്ട് നല്‍കിയാല്‍ 20,000 രൂപയുടെ കള്ളനോട്ട്;  വണ്ടിപ്പെരിയാറിൽ 22,000 രൂപയുടെ കള്ളനോട്ടുമായി യുവാവ് അറസ്റ്റിൽ, പിടിയിലായത്  സംഘത്തിലെ പ്രധാനി

author-image
neenu thodupuzha
New Update

പീരുമേട്: ഒറിജിനല്‍ നോട്ട് വാങ്ങി ഇരട്ടി കള്ളനോട്ട് നല്‍കുന്ന സംഘത്തിലെ പ്രധാനിയെ  പോലീസ് പിടികൂടി. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ആറ്റോരം സ്വദേശി സെബിന്‍ ജോസഫാണ് 22,000 രൂപയുടെ കള്ളനോട്ടുമായി പിടിയിലായത്.

Advertisment

വണ്ടിപ്പെരിയാര്‍ കേന്ദ്രീകരിച്ച് നോട്ട് ഇരട്ടിപ്പ് നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. അഞ്ഞൂറിന്റെ 44 കള്ളനോട്ടുകളാണ് ഇയാളുടെ വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

publive-image

പീരുമേട് ഡിവൈ.എസ്.പി. ജെ. കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

വീടിനുള്ളിലെ കിടപ്പ് മുറിയില്‍ മൊബൈല്‍ കവറിനുള്ളിലായിട്ടാണ് കള്ളനോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട്ടിലെ ചെൈന്നയില്‍നിന്നാണ് കള്ളനോട്ട് ലഭിച്ചതെന്നാണ് പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നും ലഭിക്കുന്ന വിവരം. 10,000 രൂപയുടെ ഒറിജിനല്‍ നോട്ട് നല്‍കിയാല്‍ 20,000 രൂപയുടെ കള്ളനോട്ട് നല്‍കുന്നതാണ് ഇവരുടെ രീതി.

ചെൈന്നയില്‍നിന്നും 20,000 രൂപ നല്‍കിയപ്പോള്‍ ലഭിച്ച 40,000 രൂപ ലഭിച്ചതായി പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബാക്കി നോട്ടുകള്‍ ഇരട്ടിപ്പിന്റെ ഭാഗമായി ചെലവഴിച്ചതായും പ്രതി സമ്മതിച്ചു. പ്രതി മുമ്പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ്. വണ്ടിപ്പെരിയാര്‍ സബ് ഇന്‍സ്‌പെക്റ്റര്‍ വി. വിനോദ് കുമാര്‍, എ.എസ്.ഐ റെജി, സതീഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Advertisment