ചെങ്ങന്നൂര്‍: തിരുവനന്തപുരം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ചെങ്ങന്നൂര്‍ നഗരസഭാ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരം തിരുവല്ലം പുഞ്ചക്കരി ബാബു ഭവനത്തില്‍ ഷാജി(39)യാണ് അറസ്റ്റിലായത്.
തിരുവനന്തപുരം സ്വദേശിനിയായ 41 കാരിയെ തിരുവല്ലം, കോവളം, ചെങ്ങന്നൂര്‍, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. 2021 മുതലാണ് പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പീഡനത്തിനിരയായ യുവതിയും ഷാജിയും വിവാഹിതരും ഇരുവര്‍ക്കും രണ്ടു കുട്ടികള്‍ വീതവുമുണ്ട്. മുളക്കുഴയിലെ വാടകവീട്ടില്‍ നിന്നാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
കൈക്കൂലി കേസില്‍ അറസ്റ്റിലായ ചെങ്ങന്നൂര്‍ നഗരസഭ മുന്‍ സെക്രട്ടറി സ്റ്റാലിന്‍ നാരായണന്റെ ഡ്രൈവറായാണ് ഇയാള്‍ ചെങ്ങന്നൂര്‍ നഗരസഭയിലെത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി