New Update
ചാരുംമൂട്: താമരക്കുളം ചത്തിയറയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരനെ തെരുവുനായ കടിച്ചു. ചത്തിയറ തെക്ക് സ്വദേശി അശോകന്റെ മകന്‍ സായികൃഷ്ണയെയാണ് നായ കടിച്ചത്.
Advertisment
കൈയ്ക്ക് പരുക്കേറ്റ കുട്ടിയ്ക്ക് സമീപത്തെ ഗവ.ആശുപത്രിയില്‍ ചികിത്സ നല്‍കി. വീടിന്റെ മുന്‍വാതിലും ഗേറ്റും തുറന്നു കിടക്കുകയായിരുന്നു. കൈയ്ക്ക് കടിയേറ്റതോടെ കുട്ടി നിലവിളിച്ച് ചാടിയെഴുന്നേറ്റു. അമ്മ ഓടിയെത്തിയപ്പോഴേക്കും നായ വീടിനുള്ളില്‍ നിന്നും ഇറങ്ങിയോടി. ആദിക്കാട്ടുകുളങ്ങര, വള്ളികുന്നം, താമരക്കുളം ഭാഗങ്ങളിലായി ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതോളം പേരെയാണ് തെരുവുനായ്ക്കള്‍ കടിച്ചത്.