New Update
അടിമാലി: നാലു ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍. കൂട്ടുപ്രതിയായ മറ്റൊരു യുവാവ് എക്‌സെസെസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കാഞ്ഞിരവേലി കണിശേരി വീട്ടില്‍ ശങ്കരന്റെ മകന്‍ കെ.എസ്. രാജേഷാ(44)ണ് അറസ്റ്റിലായത്.
Advertisment
നേര്യമംഗലം ഹിന്ദു കോളനി വളവനാട് വീട്ടില്‍ ഭാസ്‌കര പണിക്കരുടെ മകന്‍ നന്ദകുമാര്‍ (40) ഓടി രക്ഷപ്പെട്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍.കെ. ദിലീപും സംഘവും ചേര്‍ന്ന് നേര്യമംഗലം കാഞ്ഞിരവേലി ഭാഗത്തുനടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ഇരുവര്‍ക്കും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം പ്രതി രാജേഷിന്റെ വീടിന്റെ പിന്‍വശത്തുള്ള തൊഴുത്തില്‍ നിന്നാണ് കോടയും ചാരായവും കണ്ടെടുത്തത്. പിടിച്ചെടുത്ത കോട നശിപ്പിച്ചു.