തിരുവനന്തപുരം: ആശാരിപ്പണിക്കിടെ യന്ത്രത്തിന്‍റെ ഡിസ്‌ക് ബ്ലേഡ് പൊട്ടി തുടയില്‍ തുളച്ചു കയറിയുണ്ടായ അപകടത്തില്‍ രക്തം വാര്‍ന്നു ആശാരി മരിച്ചു. തുടയില്‍ പ്രധാന രക്തക്കുഴല്‍ മുറിഞ്ഞു അമിത രക്ത സ്രാവം ഉണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളനാട് മാലിക്കോണം നികുഞ്ജന ഭവനില്‍ രാധാകൃഷ്ണനാ(41)ണ് മരിച്ചത്. വെള്ളനാട് ചന്തയ്ക്ക് സമീപം കിരണിന്‍റെ വീട്ടില്‍ ആശാരി പണിക്കിടെ ഇന്ന് രാവിലെ 9:30നായിരുന്നു സംഭവം. ഉടന്‍ തന്നെ ആംബുലന്‍സ് എത്തിച്ചു മെഡിക്കല്‍ കോജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഫ്രെയിമുകള്‍ യോജിപ്പിച്ച ശേഷം മിനുസപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് അപകടത്തിന് ഇടയാക്കിയത്. രാധാകൃഷ്ണന്‍, ഭാര്യ നീതു, മകള്‍ ഒന്‍പതു വയസുകാരി നികുഞ്ജന, രാധാകൃഷ്ണന്‍റെ അച്ഛന്‍, സഹോദരന്‍റെ കുടുംബം എല്ലാം ചേര്‍ന്ന് കൂട്ടുകുടുംബമായാണ് താമസിക്കുന്നത്.
സ്വന്തം സ്വപ്ന സാക്ഷത്കാരത്തിനായി സമീപത്തായി 3 സെന്‍റ് ഭൂമി വാങ്ങി ചെറിയ വായ്പകള്‍ തരപ്പെടുത്തി ഒരു കൊച്ചു വീട് നിര്‍മ്മാണം നടത്തി വരികയിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജില്‍ മോര്‍ച്ചറിയിൽ.